വിജയിക്കുമെന്ന് ജോണും സെബാസ്റ്യന്‍പോളും
കൊച്ചി: പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിലും ഉയര്‍ന്നത് യുഡിഎഫിന്റെ വിജയം ഉറപ്പിച്ചുവെന്ന് സ്ഥാനാര്‍ത്ഥി എം.ഒ. ജോണ്‍. അതേ സമയം പോളിംഗ് കൂടിയതൊന്നും തന്റെ വിജയത്തെ ബാധിയ്ക്കില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ പോളും പറയുന്നു.
സംശയങ്ങള്‍ നിലനിന്നിരുന്ന മട്ടാഞ്ചേരിയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതിനാല്‍ വിജയം തനിയ്ക്കനുകൂലമാകുമെന്നാണ് എം.ഒ. ജോണ്‍ കണക്ക് കൂട്ടുന്നത്. തൃപ്പൂണിത്തുറയിലും പള്ളുരുത്തിയിലും യുഡിഎഫ് മികച്ച ലീഡ് നേടുമെന്നും ജോണ്‍ വിശ്വസിയ്ക്കുന്നു. ആലുവയിലെ മുസ്ലിം വോട്ടുകളും യുഡിഎഫിന് അനുകൂലമായി വീണിട്ടുണ്ടെന്നും ജോണ്‍ പറഞ്ഞു.
മൂന്ന് ലക്ഷം എല്‍ഡിഎഫ് വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താനായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതിന് സാധിച്ചിട്ടുണ്ടെന്നും സെബാസ്റ്യന്‍പോള്‍ പറഞ്ഞു. കരുണാകരന് അനുകൂലമായ തരംഗവും വിജയത്തെ കൂടുതല്‍ തിളക്കമുറ്റതാക്കുമെന്നും സെബാസ്റ്യന്‍പോള്‍ പറയുന്നു. ആന്റണിയ്ക്ക് എതിരായ മുസ്ലിം വോട്ടര്‍മാരുടെ വികാരവും തന്നെ തുണയ്ക്കുമെന്ന് സെബാസ്റ്യന്‍പോള്‍ പറഞ്ഞു.












Click it and Unblock the Notifications