Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സ്പ്രസ് വേ നിര്‍വഹണ പദ്ധതി നവംബറില്‍

തിരുവനന്തപുരം: കേരളത്തിലെ നിര്‍ദ്ദിഷ്ട എക്സ്പ്രസ്്വേ പദ്ധതി നിര്‍വഹണത്തിനുള്ള സമഗ്രരൂപം 2003 നവംബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.

ഇതിനായി ചില സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലെ സാമ്പത്തിക- നിയമ-നിര്‍വഹണ മേഖലകളിലെ ചൈനീസ് മാതൃക കേരള സാഹചര്യവുമായി എങ്ങനെ ഇണക്കിച്ചേര്‍ക്കാന്‍ കഴിയുമെന്ന് എസ്. ബി. ഐ. കാപ്സ്, ഐ. ഡി. എഫ്. സി., ഐ. എല്‍. എഫ്. എസ്. എന്നീ ഏജന്‍സികള്‍ സംസ്ഥാന ഗവണ്‍മെന്റിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് ഡോ. മുനീര്‍ വ്യക്തമാക്കി.

6400 കോടി രൂപ ഈ പദ്ധതിയ്ക്ക് ചെലവാകുമെന്നാണ് കരുതുന്നത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 515 കി. മീ. പാത 19 ഇന്റര്‍ചെയ്ഞ്ചുകളോടെ പണിയാനാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+