Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വ്യവസായനയം അംഗീകരിച്ചു

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന പുതിയ വ്യവസായനയം മന്ത്രിസഭ അംഗീകരിച്ചു.

2002 ജനവരി മുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വരും. പുതിയ വ്യാവസായിക യൂണിറ്റുകള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള വൈദ്യുതി തീരുവയില്‍ നിന്നുള്ള ഇളവ് തുടരും. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വിവിധ വ്യവസായ പാര്‍ക്കുകളിലും വ്യവസായ മേഖലകളിലും സ്ഥാപിച്ചിട്ടുള്ള വ്യവസായങ്ങളെ സ്റാമ്പ് ഡ്യൂട്ടി നല്‍കുന്നതില്‍ നിന്നും ആദ്യത്തെ രജിസ്ട്രേഷനുള്ള രജിസ്ട്രേഷന്‍ ഫീസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും.

2000 നവംബര്‍ 11 മുതല്‍ നിലവില്‍ വന്ന നിക്ഷേപ സബ്സിഡി തുടരും. ഇടുക്കി, വയനാട് എന്നീ പിന്നോക്ക ജില്ലകളില്‍ തുടങ്ങുന്ന വ്യാവസായിക യൂണിറ്റുകള്‍ക്ക് 25 ശതമാനം സബ്സിഡി ലഭിക്കും.

മലിനീകരണ നിയന്ത്രണ മേഖലയിലെ നിക്ഷേപത്തിന് 15 ശതമാനം അധിക സബ്സിഡി ലഭിക്കും. വിപുലീകരണമോ ആധുനികവത്കരണമോ നടത്തുന്ന നിലവിലുള്ള യൂണിറ്റുകള്‍ക്കും ഈ നിരക്കുകളിലുള്ള സബ്സിഡി ലഭിക്കും.

പുതിയ കയറ്റുമതി നയവും ധാതുനയവും ഉടന്‍ പ്രഖ്യാപിക്കും. പ്രത്യേക സാമ്പകത്തിക മേഖലകള്‍ക്ക് പ്രത്യേക നയം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+