Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ അധിക്ഷേപിച്ചില്ല: കരുണാകരന്‍

തിരുവനന്തപുരം: ഐ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിക്കണമെന്ന പൊതുവികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

അതാണ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 24 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ഞാന്‍ അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാനാവാത്തതു കൊണ്ടാണ് പറഞ്ഞതിന്റെ ഭാഷയെ കുറിച്ച് മാത്രം എ. കെ. ആന്റണി പ്രതികരിച്ചത്. ആന്റണിയെ ഞാന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിച്ചിട്ടില്ല. മോശമായ ഭാഷയില്‍ ആന്റണിയെ അധിക്ഷേപിച്ചിട്ടുമില്ല. വളരെ ശ്രദ്ധിച്ചാണ് ഞാന്‍ വാക്കുകള്‍ തിരഞ്ഞെടുക്കുന്നത്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അതിന് മറുപടി പറയുന്നതിന് പകരം ഭാഷയില്‍ വൈഭവമില്ലാത്ത ആന്റണി മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഉന്നയിച്ച ആരോപങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ആന്റണി ചെയ്യുന്നത്. ആന്റണിയുടേത് രാഷ്ട്രീയ അവസരവാദമാണ് എന്ന ആരോപണത്തിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. - കരുണാകരന്‍ പറഞ്ഞു.

തന്നെ ഇതുവരെ തള്ളിപ്പറഞ്ഞ സി പി എം ഇപ്പോള്‍ തന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായത് യാഥാര്‍ഥ്യബോധമുണ്ടായതുകൊണ്ടാണ്.

എറണാകുളം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനം ദുര്‍വിനിയോഗപ്പെടുത്തിയെന്ന ആരോപണം വ്യാപകമായുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ഒ. ജോണിനെതിരെ പ്രവര്‍ത്തിക്കണമെന്ന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് സംസാരിക്കാതിരിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതു കാരണം പ്രചാരണ ദിവസങ്ങളില്‍ താന്‍ വീട് വിട്ടു പുറത്തുപോയിരുന്നില്ലെന്നായിരുന്നു കരുണാകരന്റെ മറുപടി.

ഐ ഗ്രൂപ്പുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തെ കുറിച്ച് തനിക്കൊന്നുമറിയില്ല. ഐ ഗ്രൂപ്പുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ താന്‍ വെറുതെയിരിക്കില്ല.

എറണാകുളം ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഫലം വരുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+