അയോദ്ധ്യ: സഹകരണ അഭ്യര്‍ത്ഥനയുമായി അമ്മയുടെ അടുത്ത് മഹന്ദ്
കൊച്ചി: രാമ ജന്മഭൂമി പ്രശ്നം പരിഹരിയ്ക്കാന്‍ സഹകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാം ജന്മഭൂമി ന്യാസ് പ്രസിഡണ്ട് നൃത്യ ഗോപാല്‍ ദാസിന്റെ നേതൃത്ത്വത്തില്‍ ഒരു സംഘം സന്യാസിമാര്‍ മാതാ അമൃതാനന്ദമയിയെ കണ്ടു.
ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിയ്ക്കാനായി അമൃതാനന്ദമയി പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തതായി പിന്നീട് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു. രാമ ജന്മഭൂമി പ്രശ്നത്തില്‍ അമൃതാന്ദമയി പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കി എന്നും മഹന്ത് പറഞ്ഞു. അമൃതാനന്ദമയിയുടെ 50 ാം ജന്മദിനാഘോഷ ചടങ്ങുകളായ അമൃത വര്‍ഷം 50 യില്‍ പങ്കെടുക്കാനായാണ് മഹന്തും സംഘവും കൊച്ചിയില്‍ എത്തിയത്.
അക്രമവും രക്തചൊരിച്ചിലും ഒഴിവാക്കി മുസ്ലിം നേതാക്കളുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിയ്ക്കണമെന്ന് അമൃതാന്ദമയി നിര്‍ദ്ദേശിച്ചു. അമൃതാന്ദമയി അയോദ്ധ്യ സന്ദര്‍ശിയ്ക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തീയതി പിന്നീട് നിശ്ചയിയ്ക്കും. മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.












Click it and Unblock the Notifications