കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമ്മന്‍ മത്തായി എംഎല്‍എ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

വെല്ലൂര്‍: തിരുവല്ല എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായ(52) അന്തരിച്ചു. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍ ആയിരുന്നു അന്ത്യം.

ജഡം സപ്തംബര്‍ 24 ബുധനാഴ്ച കൊണ്ടുവരും. വൈകീട്ട് ആറ് മുതല്‍ എട്ട് മണി വരെ കോട്ടയത്തെ കേരള കോണ്‍ഗ്രസ്(എം) ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ജഡം സപ്തംബര്‍ 25 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് തിരുവല്ല എസ്സിഎസ് ഓഡിറ്റോറയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മേപ്രാല്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്കരിയ്ക്കും.

മാമ്മന്‍മത്തായിയെ ആഗസ്ത് അഞ്ചാംതീയതിയാണ് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയത്. നേരത്തെ ഹൃദ്രോഗബാധയെത്തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വെല്ലൂരില്‍ വച്ച് ന്യൂമോണിയ ബാധിച്ച് അദ്ദേഹത്തിന്റെ നില വഷളായി അന്ത്യം സംഭവിയ്ക്കുകയായിരുന്നു.

തിരുവല്ല ബാറിലെ അഭിഭാഷക തിരുവനന്തപുരം പട്ടമുക്ക് കുടുംബാംഗം എലിസബത്ത് മാമ്മനാണ് ഭാര്യ. ധന്യ(തിരുവനന്തപുരം മാര്‍ അത്തനേഷ്യസ് കോളെജില്‍ എംബിഎ വിദ്യാര്‍ത്ഥിനി), ദീപു(ലോ അക്കാദമി തിരുവനന്തപുരം), ദിവ്യ (മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ 12 വര്‍ഷങ്ങളായി തിരുവല്ല മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിയ്ക്കുകയായിരുന്നു മാമ്മന്‍മത്തായി. 1991ല്‍ ആണ് തിരുവല്ലയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X