ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു
തിരുവനന്തപുരം: ചാക്കയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി.
ചാക്ക ഗുരുനഗര്‍ വീട്ടില്‍ ചന്ദു എന്ന സന്തോഷ് കുമാറിനെ (34) ആണ് കുത്തിക്കൊന്നത്. ചാക്ക കെ എസ് ഇ ബി ജംഗ്ഷനിലെ ഹോട്ടല്‍ സുനോജിന് മുന്നില്‍വച്ച് ജീപ്പിലെത്തിയ അക്രമികള്‍ സന്തോഷ് കുമാറിനെ വെട്ടുകയായിരുന്നു.
സന്തോഷ്കുമാറിന്റെ കൊലയില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 24 ബുധനാഴ്ച ചാക്കയില്‍ ആര്‍ എസ് എസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പ്രതികളെ അറസ്റ് ചെയ്തതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയാല്‍ മതിയെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ശഠിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പൊലീസെത്തി ആര്‍ എസ് എസ് പ്രവര്‍ത്തകരെ പറഞ്ഞ് മയപ്പെടുത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications