ജൈവ ഭക്ഷ്യോത്പന്നം വിപണിയില്‍
ചെന്നൈ: 800 ഏക്കറില്‍ ജൈവകൃഷിയിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യയിലെ ആദ്യത്തെ ജൈവ ശിശു ഭക്ഷ്യോത്പന്ന നിര്‍മാതാക്കളായ നര്‍ച്ചര്‍ ന്യൂട്രീഷന്‍ സ്വകാര്യ ഏജന്‍സികളുമായി ധാരണയിലെത്തി.
ജൈവകൃഷിക്കായി തമിഴ്നാട്ടിലെ ഹൊസൂരിനടുത്തുള്ള തള്ളിയിലും പോണ്ടിച്ചേരി അര്‍ബിന്ദോ ആശ്രമത്തിലും സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കെ. സി. രഘു പറഞ്ഞു.
ബേബിസ് ഫസ്റ് ബൈറ്റ്സ് എന്ന ജൈവ ശിശുഭക്ഷ്യോത്പന്നം ചെന്നൈയില്‍ വിപണിയിലിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രഘു. ബാംഗ്ലൂരില്‍ ഈ ഉത്പന്നം വിപണിയിലെത്തിക്കഴിഞ്ഞു. മറ്റ് പ്രധാന നഗരങ്ങളിലും ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉത്പന്നമെത്തിക്കും.
ശിശുഭക്ഷ്യോത്പന്ന രംഗത്തെ വിപണി അഞ്ച് ശതമാനമെങ്കിലും തങ്ങള്‍ കൈയടക്കുമെന്ന് രഘു പറഞ്ഞു.












Click it and Unblock the Notifications