Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് പോളിംഗ് 67.05%

കൊച്ചി: എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 67.05 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ പോളിംഗ് ശതമാനം കൂടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 65.71 ശതമാനമായിരുന്ന പോളിംഗ്. 1.34 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.

10,18,148 വോട്ടര്‍മാരില്‍ ഏഴ് ലക്ഷത്തോളം പേര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഉച്ച വരെ പോളിംഗ് മന്ദഗതിയിലായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയതോടെ പോളിംഗ് കൂടി. ഉപതിരഞ്ഞെടുപ്പില്‍ ഇത്തവണത്തേത് താരതമ്യേന ഉയര്‍ന്ന പോളിംഗ് നിരക്കാണെന്നാണ് വിലയിരുത്തല്‍.

പറവൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്- 70.87. മട്ടാഞ്ചേരിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗുണ്ടായത്-59.53.

സപ്തംബര്‍ 29ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. ഉച്ചയ്ക്ക് 12 മണിയോടെ ഫലം അറിയാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+