Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ അല്‍-ജസീറയ്ക്ക് നിരോധനം

ബാഗ്ദാദ്: ഇറാഖില്‍ അല്‍-ജസീറ ഉള്‍പ്പെടെ രണ്ട് അറബ് ടിവി ചാനലുകള്‍ക്ക് നിരോധനം. അല്‍-അറേബ്യ എന്ന ചാനലാണ് രണ്ടാമത്തേത്. അടുത്ത രണ്ടാഴ്ചക്കാലം ഇറാഖിനെ ഭരണകൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നാണ് രണ്ടു ചാനലുകളെയും വിലക്കിയിരിക്കുന്നത്.

ഇറാഖിലെ ഭരണകൗണ്‍സിലിന്റെ ചുമതലയുള്ള ഇയാദ് അല്ലാവി ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

വിലക്കനുസരിച്ച് ഇറാഖിലെ ഭരണകൗണ്‍സിലിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളോ ഭരണകൗണ്‍സിലിന്റെ അംഗങ്ങള്‍ നടത്തുന്ന വാര്‍ത്താസമ്മേളനമോ ഈ രണ്ട് ടിവി ചാനലുകള്‍ റെക്കോഡ് ചെയ്യാന്‍ പാടില്ല. അല്‍-ജസീറയും അല്‍-അറേബ്യയയും നിരുത്തവാദപരമായാണ് വാര്‍ത്തകള്‍ നല്കിവരുന്നതിനാലാണ് ഈ വിലക്ക്.

ഈ രണ്ട് ചാനലുകളുടെയും റിപ്പോര്‍ട്ടര്‍മാര്‍ക്ക് മന്ത്രിമാരുടെ ഓഫീസുകളിലേക്കോ മറ്റ് സര്‍ക്കാര്‍ മന്ദിരങ്ങളിലേക്കോ പ്രവേശനം ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+