എച്ച്1ബി വിസ: ബുഷ് അനുകൂലം
വാഷിംഗ്ടണ്‍: എച്ച്1 ബി വിസ പദ്ധതി നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളെ താന്‍ എതിര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. യുഎസിനെ സംബന്ധിച്ചിടത്തോളം എച്ച്1ബി വിസ പ്രധാനമാണെന്നും ജോര്‍ജ്ജ് ബുഷ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ അംഗമായ തോമസ് ടാന്‍ക്രെഡോ എച്ച്1ബി വിസ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് യുഎസ് സഭയില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ പോകുന്ന വേളയിലാണ് ബുഷിന്റെ ഈ പ്രതികരണം. തോമസ് ടാന്‍ക്രെഡോയുടെ പ്രമേയത്തെ താന്‍ പൂര്‍ണ്ണമായും അനുകൂലിക്കില്ലെന്നും ബുഷ് വ്യക്തമാക്കി.
എച്ച്1 ബി വിസയിലൂടെയാണ് ഇന്ത്യയിലെ പതിനായിരക്കണക്കിന് ഐടി ജോലിക്കാര്‍ യുഎസിലേക്ക് യാത്ര ചെയ്യുന്നത്.












Click it and Unblock the Notifications