ദിലീപ് കുമാറിനെ ആശുപത്രിയിലാക്കി
മുംബൈ: രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഹിന്ദി ചലച്ചിത്ര നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സൈരാ ഭാനുവാണ് ഇക്കാര്യം അറിയിച്ചത്.
പൊടുന്നനെ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുകയായിരുന്നു. ഇപ്പോള്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ദിലീപ് കുമാര്‍.
അദ്ദേഹം കഴിച്ച ഭക്ഷണത്തില്‍ നിന്നാകാം ഇത് സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒരു പക്ഷെ മാനസിക സമ്മര്‍ദ്ദവും രോഗം മൂര്‍ച്ഛിക്കാന്‍ കാരണായിട്ടുണ്ടാകാം. - സൈരാ ഭാനു പറഞ്ഞു.












Click it and Unblock the Notifications