വനിതാബില്‍ ഉടന്‍ പാസാക്കും: നജ്മ
കൊച്ചി: വനിതാ സംവരണ ബില്‍ ഈ വരുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷ നജ്മ ഹെപ്തുള്ള. ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടത്താപ്പാണ് ബില്‍ പാസാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സപ്തംബര്‍ 25 വ്യാഴാഴ്ച മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷമായ അമൃതവര്‍ഷം-50ല്‍ പങ്കെടുക്കാനെത്തിയ അവര്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഈ ശീതകാല സമ്മേളനത്തില്‍ വനിതസംവരണബില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു. പക്ഷെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അവ്യക്തമായ നിലപാടുകള്‍ ഉപേക്ഷിയ്ക്കണം. ഇക്കാര്യത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി സമവായത്തിലെത്താന്‍ ശ്രമിയ്ക്കണം. - നജ്മ ഹെപ്തുള്ള പറഞ്ഞു.
എന്നാണ് ബില്‍ പാസാകുക എന്ന ചോദ്യത്തിന് പുരുഷന്മാര്‍ വിചാരിയ്ക്കുന്ന അന്ന് എന്നായിരുന്നു നജ്മയുടെ മറുപടി. ബില്ലിനെതിരെ എല്ലാ പുരുഷന്മാരും ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications