സിഇഒ സമ്മേളനത്തിന് മുന്നോടിയായി ചര്‍ച്ച നടന്നു
കൊച്ചി: അമൃതവര്‍ഷത്തിന്റെ മൂന്നാം ദിവസമായ സപ്തംബര്‍ 26 വെള്ളിയാഴ്ച നടക്കുന്ന സിഇഒ സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന യോഗത്തില്‍ എണ്‍പതോളം വ്യവസായി പ്രമുഖര്‍ പങ്കെടുത്തു.
കന്‍വല്‍ രെഖി (പ്രസിഡന്റ്, എന്സിം), ശ്രീധര്‍ അയ്യങ്കാര്‍ (പ്രസിഡന്റ്, ടി ഐ ഇ, സിലിക്കണ്‍വാലി), ഷിബുലാല്‍ (ഡയറക്ടര്‍, ഇന്‍ഫോസിസ്), എസ്. സോമശേഖര്‍ (കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ്, മൈക്രോസോഫ്റ്റ്), ബി. വി. ജഗദീഷ് (പ്രസിഡന്റ്, നെറ്റ്സ്കാലര്), ഗുരുരാജ്ദേശ് പാണ്ഡെ (ചെയര്മാന്, സികമോര്‍ നെറ്റ്വര്ക്സ്), സി. കെ. പ്രഹ്ലാദ് (മാനേജ്മെന്റ് ഗുരു, ബിസിനസ് അഡ്മിനിസ്ട്രേഷന്, മിച്ചിഗന്‍ സര്‍വകലാശാല) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വീക്ഷണത്തെ പറ്റിയും ലോകസമാധാനത്തെയും സൗഹാര്‍ദത്തെയും കുറിച്ചുള്ള അമൃതാന്ദമയിയുടെ ദര്‍ശനത്തെ പറ്റിയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
സോഫ്റ്റ്വേര്‍ വ്യവസായത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടം മറ്റ് വ്യവസായങ്ങളിലും ആവര്ത്തിക്കമെന്ന് സമ്മേളനത്തില്‍ സംസാരിച്ച മാനേജ്മെന്റ് ഗുരു സി. കെ. പ്രഹ്ലാദ് പറഞ്ഞു. സാമ്പത്തിക മേഖലയില്‍ ഇന്ത്യ പൂര്‍ണസ്വരാജ് കൈവരിക്കണം. അഴിമതി ഇല്ലാതാക്കിയില് രാജ്യത്തിന് ഏറെ മുന്നോട്ടുപോവാനാവും.
എല്ലാ തടസങ്ങളും അതിജീവിച്ച് രാജ്യത്തിന് ഉയരങ്ങളിലെത്താനാവുമെന്ന് ദേശ് പാണ്ഡെ പറഞ്ഞു. സാങ്കേതികവിദ്യ ഉണ്ടാക്കിയാല്‍ പോരെന്നും അത് ജനങ്ങളിലെത്തിക്കണമെന്നും ഗുരു പരുല്‍ക്കര്‍ (നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്) പറഞ്ഞു.
രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെയും മാതാ അമൃതാനന്ദമയിയുടെയും സാന്നിധ്യത്തിലാണ് വെള്ളിയാഴ്ച സിഇഒ ഉച്ചകോടി നടക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications