ഐ വിമതര്‍ പര്‍ദ്ദ ധരിച്ചെത്തി
കൊച്ചി: പര്‍ദ്ദ ധരിച്ച് മാറാട് നിന്നുള്ള മുസ്ലിം സ്ത്രീകളാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ഒ. ജോണിനെതിരെ ഐ വിഭാഗം മഹിളകള്‍ പ്രവര്‍ത്തിച്ചതായി പരാതി. ഇത് സംബന്ധിച്ച് രണ്ട് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എ ഗ്രൂപ്പ് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് പരാതി നല്‍കി.
ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും രണ്ട് മഹിളാ കോണ്‍ഗ്രസ് നേതാക്കളാണത്രെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തിയത്. ഇവര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ചിട്ടുള്ള നേതാക്കളാണെന്നും പറയുന്നു.
ഐ ഗ്രൂപ്പില്‍ പെടുന്ന ഒരു സംഘം വനിതാ പ്രവര്‍ത്തകരും ഇവരോടൊപ്പം പ്രചാരണത്തിനുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. മട്ടാഞ്ചേരി, ആലുവ നിയമസഭാ മണ്ഡലങ്ങളിലെ മുസ്ലിം വീടുകളില്‍ കയറിയാണ് ഇവര്‍ പ്രചാരണം നടത്തിയത്.












Click it and Unblock the Notifications