എറണാകുളത്ത് എം.ഒ.ജോണ്‍ ജയിയ്ക്കുമെന്ന്
എറണാകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എം. ഒ. ജോണ്‍ ജയിയ്ക്കുമെന്ന് ദാറ്റ്സ്മലയാളം പോള്‍ ഫലം പറയുന്നു.
തിരഞ്ഞെടുപ്പ് ദിവസമായ സെപ്തംബര്‍ 23 രാവിലെ മുതല്‍ 25 രാവിലെ വരെ 48 മണിയ്ക്കൂറാണ് ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി ഈ ചോദ്യം ദാറ്റ്സ് മലയാളം സൈറ്റില്‍ വച്ചത്.
എറണാകുളത്ത് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ആര് ജയിയ്ക്കും?എന്നതായിരുന്നു ചോദ്യം. എല്‍ ഡി എഫ്, യു ഡി എഫ്, വിമത സി പി എം സ്ഥാനാര്‍ത്ഥി എന്നീ ഉത്തരങ്ങളിലൊന്നിലാണ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.
1474 പേരാണ് വോട്ട് ചെയ്തു. ഇതില്‍ യു ഡി എഫിന് 54 ശതമാനം വോട്ടും (795 പേര്‍) എല്‍ ഡി എഫിന് 42 ശതമാനം വോട്ടും (619 പേര്‍) വിമത സി പി മ്മിന് നാല് ശതമാനം വോട്ടുമാണ് (54 പേര്‍) കിട്ടിയത്.
സൈറ്റില്‍ എത്തുന്ന ഒരേ ആളുകള്‍ വീണ്ടും വോട്ടുചെയ്യുന്നത് തടയാനായി ഒരു വോട്ടിന് ശേഷം വീണ്ടും വോട്ട് ചെയ്യാന്‍ കഴിയാത്ത സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും വീണ്ടും സൈറ്റിലെത്തി വോട്ട് ചെയ്തവര്‍ ഉണ്ടാവുമെന്ന് തന്നെ കരുതുന്നു. അതുകൊണ്ട് ഈ ഫലം തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. മാത്രമല്ല ദാറ്റ്സ് മലയാളം പേജില്‍ എത്തുന്നവര്‍ എറണാകുളത്തെ സമ്മതിദായകരെ അപ്പാടെ പ്രതിനിധീകരിയ്ക്കുന്ന ഒരു സംഘമാണെന്നും ഞങ്ങള്‍ കരുതുന്നില്ല. എങ്കിലും ഇത് ഒരു സൂചകമാണെന്ന് തോന്നുന്നു.
മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്തലിന് കാരണമാവുന്ന കാര്യങ്ങള്‍ വളരെ വ്യത്യസ്ഥമാണ്. സൈറ്റില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കണമെന്നില്ല.
എങ്കിലും വളരെ കുറച്ച് സമയം കൊണ്ട് ഒട്ടേറെപേര്‍ വോട്ട് ചെയ്തത് ഒരു പ്രത്യേകതയാണ്. അതുകൊണ്ടാണ് ഈ ഫലം സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കാന്‍ കാരണമായത്.












Click it and Unblock the Notifications