Get Updates
Get notified of breaking news, exclusive insights, and must-see stories!

തീപിടിക്കാത്ത തീവണ്ടി കോച്ചുകള്‍ വരുന്നു

കണ്ണൂര്‍: തീപിടിക്കാത്ത തീവണ്ടി കോച്ചുകള്‍ അടുത്ത ജനവരി മുതല്‍ ഓടിത്തുടങ്ങുമെന്ന് പുതിയ കോച്ചുകള്‍ നിര്‍മിക്കുന്ന ചൈന്നൈയിലെ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ എം. വി. രമണി പറഞ്ഞു.

തീപിടിക്കാത്ത തരം കോച്ചുകളുടെ നിര്‍മാണം ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നടന്നുവരികയാണ്. തീപിടിക്കാത്തവതും തീപിടിച്ചാലും ആളിക്കത്താത്തതുമായ സാധനങ്ങള്‍ ഉപയോഗിച്ചാണ് കോച്ച് നിര്‍മിക്കുന്നതെന്ന് രമണി വ്യക്തമാക്കി.

തീപിടിക്കാത്ത കോച്ചുകളില്‍ ഉപയോഗിക്കുന്നതിനുള്ള പ്ലൈവുഡ് ഉണ്ടാക്കുന്നത് വളപട്ടണത്തെ വെസ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയിലാണ്. കംപ്രക് പ്ലൈവുഡ് എന്ന പേരുള്ള പ്ലൈവുഡാണ് ഇതിന് വെസ്റേണ്‍ ഇന്ത്യ ഉപയോഗിക്കുന്നത്. റസീന്‍ ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന പ്ലൈവുഡിന്റെ കംപ്രസ്ഡ് രൂപമാണ് കംപ്രക്. തുടര്‍ച്ചയായി പത്ത് മിനിട്ട് കത്തിച്ചാലും ഇത് ആളിക്കത്തില്ല. ചൂട് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമില്ല.

പുതിയ കോച്ചുകളില്‍ ഉപയോഗിക്കുന്ന പ്ലൈവുഡിന് പുറമെ പെയിന്റും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ തീപിടിക്കാത്ത തരത്തിലായിരിക്കും ഉണ്ടാക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന പശ ഒഴിവാക്കി തീ പിടിക്കാത്ത റസിന്‍ എന്ന വസ്തു ഉപയോഗിച്ചാണ് പ്ലൈവുഡ് ഉണ്ടാക്കുന്നത്. സീറ്റുകള്‍ ഈ പ്ലൈവുഡ് ഉപയോഗിച്ചാണ് നിര്‍മിക്കുക.

ഈ പ്ലൈവുഡിന് മേല്‍ 0.5 മില്ലീമീറ്റര്‍ കനത്തില്‍ സ്റെയിന്‍ലസ് സ്റീല്‍ പതിയ്ക്കും. ഇതും ഉണ്ടാക്കുന്നത് വെസ്റേണ്‍ ഇന്ത്യ കമ്പിന തന്നെ. തീപിടുത്തം പ്രതിരോധിക്കുന്നതിന് കോച്ചിന്റെ മുകള്‍ഭാഗത്ത് ചണം ഉപയോഗിച്ച് നിര്‍മിക്കുന്ന പ്ലൈവുഡ് ഉപയോഗിക്കും.

തീപിടിക്കാത്ത കേബിളുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കുണ്ടറയിലെ കെല്ലും പെയിന്റ് മൈസൂരിലെ പോളിമര്‍ ഫാക്ടറിയുമാണ് ഉണ്ടാക്കുന്നത്.

പുതിയ കോച്ച് ഒക്ടോബര്‍ 15ന് പെരുമ്പൂരിലെ ഫാക്ടറിയില്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷമായിരിക്കും കോച്ചുകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച് റെയില്‍വെ മന്ത്രാലയം തീരുമാനമെടുക്കുന്നത്. കോച്ചില്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചായിരിക്കും പരീക്ഷണം നടത്തുന്നത്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് തീ പിടിച്ചാലുള്ള സ്ഥിതിയറിയാന്‍ കൂറ്റന്‍ ഫാനുകള്‍ ഉപയോഗിച്ച് കാറ്റുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+