Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി അബ്ദുള്‍ കലാം കേരളത്തിലെത്തി

കോഴിക്കോട്:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം സെപ്തംബര്‍ 25 വ്യാഴാഴ്ച കേരളത്തിലെത്തി.

വ്യാഴാഴ്ച രാവിലെ 10.35ന് കരിപൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേരള ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത്, മുഖ്യമന്ത്രി എ. കെ. ആന്റണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് കലാം കേരളം സന്ദര്‍ശിക്കുന്നത്.

എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അബ്ദുള്‍കലാം പരിപാടികളില്‍ പങ്കെടുക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി ആദ്യം പങ്കെടുക്കുക.

കാക്കഞ്ചേരിയിലെ കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഐ.ഐ.എം, മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം തുടങ്ങിയ സ്ഥലങ്ങളില്‍ രാഷ്ട്രപതി സന്ദര്‍ശനം നടത്തും.

എറണാകുളത്തെ പരിപാടികള്‍ക്ക് ശേഷം രാഷ്ട്രപതി 26ന് തിരിച്ച്പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+