Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഐടിയില്‍ ശ്രദ്ധിക്കണം: കലാം

മലപ്പുറം: വിവരസാങ്കേതികവിദ്യയില്‍ ഊന്നുന്നതാണ് കേരളത്തിന്റെ വികസനത്തിന് യോജിച്ച മാര്‍ഗമെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞു.

കലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വി. ആര്‍. കൃഷ്ണയ്യര്‍, എം. എഫ്. ഹുസൈന്‍ എന്നിവര്‍ക്ക് ഡി ലിറ്റും യു ജി സി ചെയര്‍മാന്‍ പ്രൊഫ. അരുണ്‍ നിഗ്വേക്കറിന് ഡി എസ്സിയും അദ്ദേഹം സമ്മാനിച്ചു.

തുടര്‍ന്ന് കാറില്‍ കലാം കാക്കഞ്ചേരിയിലേക്ക് തിരിച്ചു. കാക്കഞ്ചേരിയിലെ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ പാര്‍ക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പിന്നീട് ഹെലികോപ്റ്ററില്‍ കോട്ടക്കലിലെത്തിയ രാഷ്ട്രപതി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധ സസ്യ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മൂന്നരടോയെ കോട്ടയ്ക്കലില്‍ നിന്ന് കോഴിക്കോട്ടേക്ക് കലാം തിരിക്കും. കോഴിക്കോട്ടെ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം ആറരയോടെ എറണാകുളത്തെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+