മാമന്‍ മത്തായിക്ക് അന്ത്യാഞ്ജലി
തിരുവല്ല: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ച മാമന്‍ മത്തായി എം എല്‍ എയുടെ ശവസംസ്കാരം സപ്തംബര്‍ 25 വ്യാഴാഴ്ച മൂന്ന് മണിക്ക് നടക്കും.
മൃതദേഹം ബുധനാഴ്ച രാവിലെയാണ് വെല്ലൂരില്‍ നിന്നു കൊണ്ടുവന്നത്. മന്ത്രിമാരായ കെ. എം. മാണി, ടി. എം. ജേക്കബ്, എം എല്‍ എമാരായ തോമസ് ചാഴിക്കാടന്‍, ജോസഫ് എം. പുതുശേരി, രാജു എബ്രഹാം, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍, രമേശ് ചെന്നിത്തല എം പി, ചെറിയാന്‍ ഫിലിപ്, എ. സി. ഷണ്‍മുഖദാസ് തുടങ്ങിയവര്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം തിരുവല്ല മാര്‍ത്തോമ സഭ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു.
ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കുന്ന ശവസംസ്കാരത്തിന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റോസം മാര്‍ത്തോമ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.












Click it and Unblock the Notifications