സ്വാശ്രയകോളെജ്: സര്‍ക്കാര്‍ ഉത്തരവിന് സ്റേ
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ കോളെജിനു തുല്യമായ ഫീസ് നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റേ ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റേ പുറപ്പെടുവിച്ചത്.
ഇതോടെ സ്വാശ്രയകോളെജ് പ്രശ്നത്തില്‍ സ്വകാര്യമാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ ഒരിയ്ക്കല്‍ കൂടി ഏറ്റുമുട്ടലിന് കളമൊരുങ്ങി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഇഷ്ടപ്രകാരം ഫീസ് നിശ്ചയിക്കാമെന്ന സ്ഥിതിവിശേഷമാണ് ഹൈക്കോടതി സ്റേയിലൂടെ കൈവന്നിരിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രവേശനത്തിന് ഒന്നരലക്ഷം രൂപ ഫീസ് ഈടാക്കിക്കൊള്ളാന്‍ പുഷ്പഗിരി മെഡിക്കല്‍ കോളെജിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളെജിന് സര്‍ക്കാര്‍ ക്വാട്ടയിലുള്ള 50 സീറ്റുകളില്‍ പ്രവേശനത്തിന് ഒന്നരലക്ഷം രൂപ വീതം വാങ്ങാം. സ്വാശ്രയമെഡിക്കല്‍ കോളെജിലെ മെറിറ്റ് സീറ്റിലെ പ്രവേശനത്തിന് 11,825 രൂപ മാത്രമേ ഈടാക്കാവൂ എന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഈ വിധിയില്‍ ഫുള്‍ ബഞ്ചിലെ ആര്. ബസന്തിന് വിയോജിപ്പുണ്ടായിരുന്നു. മൂന്നംഗ ബഞ്ചില്‍ ജസ്റിസുമാരായ ജെ.എല്‍. ഗുപ്ത, എം. രാമചന്ദ്രന് എന്നിവര്‍ സ്റേയ്ക്ക് അനുകൂലമായി നിന്നു.
സ്വാശ്രയ കോളെജ് മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സ്വാശ്രയമെഡിക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റിന് 11,825 രൂപ പ്രവേശനഫീസായി നിശ്ചയിച്ചതെന്ന് സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡര്‍ വാദിച്ചു. പക്ഷെ ഹൈക്കോടതി ഈ വാദം ചെവിക്കൊണ്ടില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications