ഇറാഖില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: മധ്യഇറാഖില്‍ ഒരു ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈ ഹോട്ടലില്‍ താമസിച്ചുവരുന്ന യുഎസ് ടെലിവിഷനായ എന്‍ബിസിയുടെ ജീവനക്കാരെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് കരുതുന്നു.
സൊമാലിയക്കാരനായ ഒരു കാവല്‍ക്കാരനാണ് കൊല്ലപ്പെട്ടത്. ഐക്ക് ഹോട്ടലിന്റെ ജനറേറ്റര്‍ മുറിയിലായിരുന്നു ബോംബ് വച്ചിരുന്നത്. സപ്തംബര്‍ 25 വ്യാഴാഴ്ച രാവിലെ പൊട്ടിത്തെറിയ്ക്കുകയും ചെയ്തു. ഹോട്ടലിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു.
ശേഷികുറഞ്ഞ ബോംബായിരുന്നതിനാല്‍ ആണ് അപകടം കുറഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്‍ബിസി ടെലിവിഷന്റെ 15 ജോലിക്കാര്‍ ഈ ഹോട്ടലില്‍ തങ്ങുന്നുണ്ട്. ഇതില്‍ ഒരാള്‍ക്ക് നിസ്സാരപരിക്കേറ്റു.












Click it and Unblock the Notifications