Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടീശ്വരന്മാരില്‍ അംബാനിമാര്‍ മുന്നില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാര്‍ റിലയന്‍സ് ഉടമകളായ മുകേഷ് അംബാനിയും അനില്‍ അംബാനിയും.

റിലയന്‍സ് വ്യവസായത്തിന്റെ ഇപ്പോഴത്തെ ആസ്തി 23,588 കോടിയാണ്. ഈയിടെ റിലയന്‍സ് ഓഹരികളില്‍ ഉണ്ടായ വന്‍ കുതിച്ചുചാട്ടമാണ് ഇവരുടെ ആസ്തി വര്‍ധിപ്പിച്ചത്. ബിസിനസ്സ് സ്റാന്‍ഡേര്‍ഡ് നടത്തിയ സര്‍വേയിലാണ് അംബാനി സഹോദരന്മാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഡിസംബര്‍ 2002 മുതല്‍ ആഗസ്ത് 2003 വരെയുള്ള കാലയളവിലെ ആസ്തിയാണ് ബിസിനസ്സ് സ്റാന്‍ഡേര്‍ഡ് കണക്കാക്കിയത്.

വിപ്രോ ഉടമ അസിം പ്രേംജി രണ്ടാം സ്ഥാനത്താണ്. ഇപ്പോള്‍ അസിംപ്രേംജിയുടെ ആസ്തി 18,964 കോടിയാണ്. വിപ്രോയുടെ ഓഹരിവില 2002 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം താഴ്ന്നതാണ് അസിം പ്രേംജിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയ ഘടകം.

റാന്‍ബാക്സി ഉടമകളായ മല്‍വിന്ദര്‍, ശിവേന്ദര്‍ സിംഗ് സഹോദരന്മാരാണ് മൂന്നാം സ്ഥാനത്ത്. ഇവരുടെ ആസ്തി 5,086 കോടി രൂപ. ഭാരതി ഗ്രൂപ്പ് ഉടമ സുനില്‍ മിത്തല്‍(ആസ്തി 5,000 കോടി), എച്ച്സിഎല്‍ ടെക്നോളജീസ് ഉടമ ശിവ് നാടാര്‍ (ആസ്തി 4,299 കോടി) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+