Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന് കുറ്റപത്രം ഒക്ടോബര്‍ ആറിന്

മുംബൈ: അശ്രദ്ധമായി കാറോടിച്ച് ഒരാളെ കൊല്ലുകയും നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഒക്ടോബര്‍ ആറിന് കോടതിയില്‍ ഹാജരാകാന്‍ ബോളിവുഡ്താരം സല്‍മാന്‍ഖാനോട് മുംബൈ സിറ്റി മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.

സപ്തംബര്‍ 25 വ്യാഴാഴ്ച മജിസ്ട്രേറ്റ് എസ്. വൈ. സിഷോഡെയുടെ മുമ്പാകെ ഹാജരായ സല്‍മാന്‍ താന്‍ വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് കോടതിയെ അറിയിച്ചു.

സെഷന്‍സ് കോടതിയില്‍ കേസ് സംബന്ധിച്ച കടലാസുകള്‍ എത്താത്തതിനാല്‍ വിചാരണക്ക് താന്‍ തയ്യാറല്ലെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. 1995 മുതലുള്ള കേസുകള്‍ പരിഗണനയിലിരിക്കെ സല്‍മാന്റെ കേസില്‍ അടിയന്തിരമായ വിചാരണ നടത്തേണ്ട കാര്യമില്ലെന്നും പ്രൊസിക്യൂട്ടര്‍ വാദിച്ചു.

എന്നാല്‍ പ്രൊസിക്യൂട്ടറുടെ വാദത്തെ സല്‍മാന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. നരഹത്യാ കുറ്റത്തില്‍ നിന്ന് ഹൈക്കോടതി സല്‍മാനെ ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകന്‍ മറ്റ് കുറ്റങ്ങളില്‍ സല്‍മാന് കുറ്റപത്രം നല്‍കണമെന്ന് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് കുറ്റപത്രം നല്‍കാന്‍ ഒക്ടോബര്‍ ആറിന് കോടതിയില്‍ ഹാജരാവാന്‍ മജിസ്ട്രേറ്റ് സല്‍മാന് നിര്‍ദേശം നല്‍കിയത്.

സഹോദരിയോടും ഒരു സുഹൃത്തിനോടും ഒപ്പമാണ് സല്‍മാന്‍ കോടതിയിലെത്തിയത്. മജിസ്ട്രേറ്റ് സല്‍മാന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റില്‍ നിന്ന് എണീറ്റ് കോടതിയെ തലകുനിച്ച് വണങ്ങി. ഡെനിം ജീന്‍സും കറുത്ത ഷര്‍ട്ടും ധരിച്ചിരുന്ന സല്‍മാന്‍ തീര്‍ത്തും ശാന്തനായി കാണപ്പെട്ടു. കോടതിയ്ക്ക് പുറത്ത് സല്‍മാന്‍ഖാന്റെ നൂറുകണക്കിന് ആരാധകര്‍ തിങ്ങിക്കൂടിയിരുന്നു.

അശ്രദ്ധമായി വണ്ടിയോടിക്കല്‍, വാഹനമോടിച്ച് പരിക്കേല്പിക്കല്‍, വാഹനമോടിച്ച് ഗുരുതരമായി പരിക്കേല്പിക്കല്‍, അശ്രദ്ധമൂലമുള്ള നഷ്ടം എന്നീ ഇന്ത്യന്‍ ശിക്ഷാനിമയത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് സല്‍മാനെതിരെ നിലനില്ക്കുന്നത്. ഇതിന് പുറമെ മോട്ടോര്‍ വാഹനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും സല്‍മാനെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+