മുളവ്യവസായം: ചൈനയുമായി ധാരണ
തിരുവനന്തപുരം: മുളവ്യവസായ മേഖലയുടെ വികസനത്തിന് ചൈനയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ചൈനയിലെ യിയാംഗ് നഗരത്തില്‍ സപ്തംബര്‍ ആദ്യത്തില്‍ നടന്ന അന്താരാഷ്ട്ര മുള സമ്മേളനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഏഷ്യന്‍ പസഫിക് സെന്റര്‍ ഫോര്‍ ടെക്നോളജി ട്രാന്സ്ഫരും ചൈനാ സര്‍ക്കാരും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
കേരളമാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ സംസ്ഥാനം. ആസൂത്രണ ബോര്‍ഡ് ചെയര്മാന് സി. പി. ജോണ്‍, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി. കെ. കുര്യന്, ആസൂത്രണ ബോര്‍ഡിന്റെ വ്യവസായ-അടിസ്ഥാന സൗകര്യ വിഭാഗത്തിന്റെ തലവന്‍ ബി. ചന്ദ്രചൂഡന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തത്.
വിഭവ വികസന പദ്ധതികളും സാങ്കേതികവിദ്യ കൈമാറ്റവും പരിശീലന പരിപാടികളും ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിഭവ വികസനത്തിനും വ്യവസായ സംരംഭ വികസനത്തിനുമാണ് പ്രധാന ഊന്നല്‍.
ലോകത്തെ മുള വിപണിയുടെ സിംഹഭാഗവും കൈയടക്കിയിരിക്കുന്ന ചൈനയില്‍ നിന്നും വിഭവ വികസനം, ഉത്പാദന വൈവിധ്യവത്കരണം, കച്ചവടതന്ത്രം എന്നീ കാര്യങ്ങളില്‍ നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് സി. പി. ജോണ്‍ പറഞ്ഞു.
ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുള വ്യവസായം വളരെ മോശപ്പെട്ട സ്ഥിതിയിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള മത്സരവും കേരളത്തിലെ മുള വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനയുമായുള്ള ധാരണ മുള വ്യവസായ മേഖലയില്‍ പുത്തനുണര്‍വ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications