കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുളവ്യവസായം: ചൈനയുമായി ധാരണ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുളവ്യവസായ മേഖലയുടെ വികസനത്തിന് ചൈനയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ചൈനയിലെ യിയാംഗ് നഗരത്തില്‍ സപ്തംബര്‍ ആദ്യത്തില്‍ നടന്ന അന്താരാഷ്ട്ര മുള സമ്മേളനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഏഷ്യന്‍ പസഫിക് സെന്റര്‍ ഫോര്‍ ടെക്നോളജി ട്രാന്‍സ്ഫരും ചൈനാ സര്‍ക്കാരും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

കേരളമാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ സംസ്ഥാനം. ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ സി. പി. ജോണ്‍, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി. കെ. കുര്യന്‍, ആസൂത്രണ ബോര്‍ഡിന്റെ വ്യവസായ-അടിസ്ഥാന സൗകര്യ വിഭാഗത്തിന്റെ തലവന്‍ ബി. ചന്ദ്രചൂഡന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തത്.

വിഭവ വികസന പദ്ധതികളും സാങ്കേതികവിദ്യ കൈമാറ്റവും പരിശീലന പരിപാടികളും ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിഭവ വികസനത്തിനും വ്യവസായ സംരംഭ വികസനത്തിനുമാണ് പ്രധാന ഊന്നല്‍.

ലോകത്തെ മുള വിപണിയുടെ സിംഹഭാഗവും കൈയടക്കിയിരിക്കുന്ന ചൈനയില്‍ നിന്നും വിഭവ വികസനം, ഉത്പാദന വൈവിധ്യവത്കരണം, കച്ചവടതന്ത്രം എന്നീ കാര്യങ്ങളില്‍ നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് സി. പി. ജോണ്‍ പറഞ്ഞു.

ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുള വ്യവസായം വളരെ മോശപ്പെട്ട സ്ഥിതിയിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള മത്സരവും കേരളത്തിലെ മുള വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനയുമായുള്ള ധാരണ മുള വ്യവസായ മേഖലയില്‍ പുത്തനുണര്‍വ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X