ഇടമലയാര്‍ കേസ്: ഹര്‍ജി തള്ളി
ദില്ലി: ഇടമലയാര്‍ കേസ് കേരള ഹൈക്കോടതിയില്‍ നിന്നും സംസ്ഥാനത്തിന് പുറത്തെ ഏതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ സുപ്രിം കോടതി തള്ളി.
ചീഫ് ജസ്റിസ് ഖരെ, ജസ്റിസ് എസ്. ബി. സിഹ്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഇടമലയാര്‍ കേസില്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെയും മറ്റ് നാല് പേരെയും പ്രത്യേക കോടതി കഠിനതടവിന് ശിക്ഷിച്ചിരുന്നു. പ്രത്യേക കോടതി വിധിയ്ക്കെതിരെ പിള്ളയും മറ്റുള്ളവരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കേസ് സംസ്ഥാനത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.
ബാലകൃഷ്ണപിള്ള സംസ്ഥാന മന്ത്രിയായതിനാല്‍ സത്യസന്ധവും നിഷ്പക്ഷവുമായ വിചാരണ സംസ്ഥാനത്തെ കോടതിയില്‍ സാധ്യമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications