Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ കാണാന്‍ ഗൗരിയമ്മയും

കൊച്ചി: അമൃതവര്‍ഷം-50 ആഘോഷത്തിനിടയില്‍ മാതാ അമൃതാനന്ദമയിയുടെ ആശീര്‍വാദം തേടാനായി മന്ത്രി കെ. ആര്‍. ഗൗരിയമ്മയും എത്തി.

ഗൗരിയമ്മയെ വരവേറ്റ അമ്മ അവരുടെ നെറ്റിയില്‍ ചുംബിച്ചു. കൂടെയുണ്ടായിരുന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷിക്ക് ഗൗരിയമ്മയെ അമ്മ പരിചയപ്പെടുത്തി.

എപ്പോഴും താത്വികമായ നിലപാട് സ്വീകരിക്കുന്ന ഗൗരിയമ്മ വലിയ നേതാവാണെന്ന് അമൃതാനന്ദമയി ജോഷിയോട് പറഞ്ഞു. ഗൗരിയമ്മയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്നും അമ്മയുടെ സാന്നിധ്യത്തില്‍ അവരെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഗൗരിയമ്മയുടെ തോളില്‍ തട്ടിക്കൊണ്ട് ജോഷിയുടെ പ്രതികരണം.

മാതാ അമൃതാനന്ദമയി മഠത്തിന്റെ സാമൂഹിക പരിപാടികള്‍ പ്രഖ്യാപിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കണമെന്ന് അമൃതാനന്ദമയി ഗൗരിയമ്മയോട് ആവശ്യപ്പെട്ടു.

തലയോലപ്പറമ്പിലെ അമൃതാനന്ദമയി മഠത്തിന്റെ വൃദ്ധസദനം ഗൗരിയമ്മ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+