ഹെല്‍മെറ്റ്: റിവ്യൂഹര്‍ജി തള്ളി
കൊച്ചി: ഇരുചക്രവാഹനയാത്രക്കാരെല്ലാം ഹെല്‍മെറ്റ് ധരിയ്ക്കണമെന്ന വിധി പുന:പരിശോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ റിവ്യൂ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
കേരള ടൂവിലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. ദാമോദരന്‍ നായരും കേരള ഓട്ടോ ടൂവീലേഴ്സ് അസോസിയേഷനുമാണ് റിവ്യൂ ഹര്‍ജികള്‍ നല്കിയിരുന്നത്. നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും അപകടങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ടെന്നും ആണ് അസോസിയേഷന്‍ പ്രതിനിധികള്‍ ആരോപിച്ചത്.
എന്നാല്‍ നിലവിലുള്ള നിയമവും ചട്ടവുമനുസരിച്ച് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതില്‍ തെറ്റൊന്നുമില്ലെന്ന് ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്ത, ജസ്റിസുമാരായ ജെ.ബി. കോശി, എ.കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
ഐഎസ്ഐ നിലവാരത്തിലുള്ള ഹെല്‍മെറ്റുകള്‍ വിപണിയില്‍ വേണ്ടത്ര ലഭിയ്ക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിര്‍ദ്ദിഷ്ട നിലവാരമുള്ള ഹെല്‍മെറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ നിയമമോ കോടതി ഉത്തരവോ നടപ്പാക്കരുതെന്ന് പറയാനാവില്ലെന്നും കോടതി വാദിച്ചു.












Click it and Unblock the Notifications