കോണ്‍ഗ്രസ്:കേന്ദ്രസമിതി അന്വേഷണത്തിന്
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കേന്ദ്രസമിതി അന്വേഷിയ്ക്കും.
കോണ്‍ഗ്രസിന്റെ കേന്ദ്ര അച്ചടക്കസമിതി അധ്യക്ഷന്‍ എന്‍.പി. സാഹിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് അന്വേഷിയ്ക്കുക. അച്ചടക്കസമിതിയംഗം ആര്‍.കെ. ധവാന്‍, കര്‍ണ്ണാടക പിസിസി അധ്യക്ഷന്‍ ജനാര്‍ദ്ദന്‍ പൂജാരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
സ്ഥാനാര്‍ത്ഥിയ്ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തും. കേരളത്തില്‍ തിരഞ്ഞെടുപ്പ്കാലത്തെത്തിയ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പരിശോധിയ്ക്കും. ആവശ്യമെങ്കില്‍ കേരളം സന്ദര്‍ശിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications