മാറാട്; ആരുമായും ചര്‍ച്ചയാവാം: ആന്റണി
കൊച്ചി: മാറാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനോടൊപ്പം വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആന്റണി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
അരയസമാജം നേതാക്കളുമായി മാറാട് പ്രശ്നം സംബന്ധിച്ച് ആന്റണി സെപ്തംബര്‍ 26 വെള്ളയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വിഭാഗത്തിന്റെയും സഹകരണം വേണ്ടതുണ്ട്.
ക്രമസമാധാനം സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാതെ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പി. സി. തോമസ് പറഞ്ഞു. രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications