മാറാട്: വിധവകള്‍ക്ക് 10 ലക്ഷം വീതം
കൊച്ചി: മാറാട് സംഭവത്തില്‍ മരിച്ചവരുടെ വിധവകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ പൂര്‍ണിമാ അദ്വാനി അറിയിച്ചു.
കൊച്ചിയില്‍ അമൃതാനന്ദമയിയുടെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് സപ്തംബര്‍ 26 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൂര്‍ണിമാ അദ്വാനി. മാറാട് സംഭവത്തില്‍ ഇരകളായവര്‍ എന്ത് നഷ്ടപരിഹാരം ചോദിച്ചാലും അത് കൊടുക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരികയാണ്. എന്നാല്‍ അത് മറച്ചുവച്ച് മുഖംരക്ഷിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൂര്‍ണിമ അദ്വാനി പറഞ്ഞു.












Click it and Unblock the Notifications