സപ്തംബര്‍ 29 മാറാട് ഐക്യദാര്‍ഢ്യദിനം
കൊച്ചി: സപ്തംബര്‍ 29 മാറാട് ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചു.
സപ്തംബര്‍ 29ന് ഹിന്ദു ഐക്യവേദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടവും പൊതുയോഗവും സംഘടിപ്പിക്കും.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുയോഗങ്ങളില്‍ പ്രതിജ്ഞയെടുക്കും. മാറാട്ടേക്ക് നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ ബാച്ചുകള്‍ക്ക് രൂപം നല്‍കും.
മാറാട് കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായം തിരിച്ചുകൊടുത്ത സാഹചര്യത്തില്‍ അവര്‍ക്ക് സഹായമെത്തിക്കാനായി മാറാട് അരയസമാജത്തിന് സംഭാവന നല്‍കണമെന്ന് ഹിന്ദു ഐക്യവേദി അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications