സ്വാശ്രയ ഫീസ്: ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് എല്‍.ഡി.എഫ്.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസിനെ സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് എല്‍.ഡി.എഫ്. സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അതിനെ പ്രതിപക്ഷം പിന്തുണയ്ക്കും.
ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാനായി ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രക്ഷോഭം ആരംഭിക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ പാലോളി മുഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതിവിധി അനുകൂലമല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ നിയമസഭാസമ്മേളനം ഇല്ലാത്തതുകൊണ്ടാണ് എല്‍.ഡി.എഫ്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടുന്നത്.
സ്വാശ്രയ കോളെജ് പ്രശ്നത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. പറയുന്ന നല്ല കാര്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്യുന്നില്ല. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും എടുത്തത്. മിടുക്കരായ വിദ്യാര്‍ഥികളാണ് മെറിറ്റ് സീറ്റില്‍ വരുന്നത്. ഇവരെല്ലാം പാവപ്പെട്ട കുടുംബങ്ങളില്‍നിന്ന് വരുന്നവരാണ്. ഭാവിയില്‍ ഇത്തരക്കാര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയുകയില്ല. അതിന്റെ ഗൗരവം സര്‍ക്കാര്‍ കാണണമെന്ന് പാലോളി പറഞ്ഞു.












Click it and Unblock the Notifications