ജോണ്‍ ജയിയ്ക്കുമെന്ന് സര്‍വേ ഫലം
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണ്‍ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിയ്ക്കുമെന്ന് സര്‍വേ ഫലം.
തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റഡീസ് നടത്തിയ സര്‍വേയിലാണ് എം.ഒ. ജോണിന്റെ വിജയം പ്രവചിയ്ക്കുന്നത്. യുഡിഎഫിന് 45.8 ശതമാനം വോട്ടുകളും എല്‍ഡിഎഫിന് 42.9 ശതമാനം വോട്ടുകളും ലഭിയ്ക്കുമെന്ന് സര്‍വേ പറയുന്നു. ഒരു സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനലുമായി സഹകരിച്ചാണ് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റഡീസ് സര്‍വേ നടത്തിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തമ്മില്‍ 15 ശതമാനം വോട്ടുകളുടെ അന്തരമുണ്ടായിരുന്നു. ഇക്കുറി അത് മൂന്ന് ശതമാനമായി ചുരുങ്ങുമെന്ന് സര്‍വേ ഫലം പറയുന്നു.
ക്രിസ്ത്യന്‍ വോട്ടുകള്‍ ഒന്നിച്ച് ലഭിച്ചുവെന്നതും മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാകാതിരുന്നതുമാണ് ജോണിന്റെ വിജയസാധ്യത വര്‍ധിപ്പിച്ചത്. വിശ്വനാഥമേനോന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയ്ക്ക് തന്നെയാണ് തിരിച്ചടിയുണ്ടാക്കിയതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications