കേരളത്തിലെ ആദ്യത്തെ ഓട്ടോ ഗ്യാസ്സ്റേറ്റേഷന്‍ ചെറുവണ്ണൂരില്‍ തുടങ്ങും
കോഴിക്കോട്: കേരളത്തിലെ ആദ്യ ഓട്ടോ ഗ്യാസ് സ്റേഷന്‍ കോഴിക്കോട് ചെറുവണ്ണൂരില്‍ സപ്തംബര്‍ 28 ശനിയാഴ്ചപ്രവര്‍ത്തനമാരംഭിക്കും.
ദ്രവ പ്രകൃതി വാതകം പമ്പില്‍നിന്ന് പെട്രോള്‍ നിറയ്ക്കുന്നതുപോലെ ഈ ഗ്യാസ് സ്റേഷനില്‍ നിന്ന് നിറയ്ക്കാനാവും. ദ്രവ പ്രകൃതി വാതകം കൊണ്ട് ഓടാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങളാക്കായാണിത്. ഈ സംവിധാനത്തിന് ഓട്ടോറിക്ഷയ്ക്കാണെങ്കില്‍ 15000 മുതല്‍ 16000 രൂപ വരെയും കാറിനു 19000 മുതല്‍ 24000 രൂപവരെയും വിലവരുമെന്ന് ഗ്യാസ്കിറ്റ് വിതരണക്കാരായ ആര്‍ഡിങ്ങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ രാജുജോസഫ്, ഗ്യാസ് വിതരണക്കാരായ ഐ.സി. ഫ്യൂയല്‍സിന്റെ ചെയര്‍മാന്‍ കെ.എ.ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗ്യാസ് ലിറ്ററിന് 17.50 രൂപയാണ് വില. പട്രോളിനേക്കാള്‍ ഇരട്ടി ഇന്ധനക്ഷമത എല്‍.പി. ഗ്യാസിനുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. മാരുതികാറിന് ലിറ്ററിന് 14 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. അടുത്ത ഗ്യാസ് സ്റേഷന്‍ എറണാകുളത്താണ് ആരംഭിക്കുക.












Click it and Unblock the Notifications