കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ ടൂണ്‍സിന്റെ അക്കാദമി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ കാര്‍ട്ടൂണ്‍ചിത്ര പരീശലന അക്കാദമി തുടങ്ങുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ടൂണ്‍സ് അനിമേഷനുമായി കരാറില്‍ ഒപ്പുവച്ചു.

രാജ്യത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ചിത്ര പരിശീലന അക്കാദമിയാണ് കൊല്‍ക്കത്തയില്‍ സ്ഥാപിക്കുന്നത്. 2004 മാര്‍ച്ചില്‍ പരിശീലന പരിപാടി തുടങ്ങുമെന്ന് ടൂണ്‍സ് അനിമേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റുമായ ബില്‍ ഡെന്നിസ് പറഞ്ഞു. ഇതുസംബന്ധിച്ച് ബില്‍ ഡെന്നിസ് പശ്ചിമ ബംഗാള്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തും.

മൂന്ന് കോഴ്സുകളാണ് അക്കാദമിയില്‍ തുടക്കത്തില്‍ ഉണ്ടാവുക. ഒരു വര്‍ഷത്തെ 2-ഡി അനിമേഷന്‍ കോഴ്സ്, ഒരു വര്‍ഷത്തെ 3-ഡി അനിമേഷന്‍ കോഴ്സ് , ആറ് മാസത്തെ അനിമേഷന്‍ കോഴ്സ് എന്നിവയാണ് ഇവ. പ്രായോഗിക പരിശീലനത്തിന് വിദ്യാര്‍ഥികള്‍ രണ്ട് മാസം ടൂണ്‍സിന്റെ തിരുവനന്തപുരത്തെ സ്റുഡിയോവില്‍ ചെലവഴിക്കണം.

കാര്‍ട്ടൂണ്‍ചിത്ര നിര്‍മാണം ഇന്ത്യയില്‍ വളരെ ചെലവ് കുറഞ്ഞതാണെന്ന് ഡെന്നിസ് പറഞ്ഞു. ടൂണ്‍സിന്റെ തെന്നാലിരാമന്‍ പോലുള്ള കാര്‍ട്ടൂണ്‍ചിത്രം യു എസിലോ യൂറോപ്പിലോ നിര്‍മിക്കുകയാണെങ്കില്‍ ഏതാണ്ട് 35 ലക്ഷം ഡോളര്‍ ചെലവ് വരും. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ പകുതി ചെലവ് മാത്രമേ വരുന്നുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X