മനസിലെ അസുരന്മാരെ തുരത്തുക: അമ്മ
കൊച്ചി: ജീവിതത്തെ സുന്ദരമാക്കുന്നതും വികൃതമാക്കുന്നതും മനസാണെന്നും മനസിനെ നിയന്ത്രിച്ചാല്‍ ശാന്തിയും സമാധാനം കൈവരിക്കാനാവുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
സപ്തംബര്‍ 27 ശനിയാഴ്ച ഭക്തര്‍ക്ക് ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ. അമ്മയുടെ 50-ാം ജന്മദിനത്തില്‍ ആശീര്‍വാദം തേടിയെത്തിയ ഭക്തര്‍ അമ്മക്ക് പാദപൂജ നടത്തി.
അഹങ്കാരം, വിദ്വേഷം, സ്വാര്‍ഥത എന്നിവ മനുഷ്യന്റെ മനസില്‍ കുടിയേറുന്ന അസുരന്മാരാണ്. ഇവയെ നീക്കുകയും സ്നേഹം, വിനയം, അനുകമ്പ, സേവനം എന്നിവയടങ്ങിയ മനസിലെ ചതുരംഗപടയെ ശക്തിപ്പെടുത്തുകയും ചെയ്യണം. സ്നേഹമാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനം.
സ്നേഹത്തിന്റെ മാധുര്യമില്ലെങ്കില്‍ ജീവിതം വരണ്ട മരുഭൂമി പോലെയാവും. ഉള്ളതുകൊണ്ട് ജീവിതത്തെ ഉത്സവമാക്കി മാറ്റാനും ക്ഷമ വളര്‍ത്താനും ശീലിക്കണം. ലോകത്തില്‍ ഇന്ന് ഭീകരാക്രമങ്ങളും യുദ്ധങ്ങളും പെരുകാന്‍ കാരണം മനുഷ്യര്‍ തമ്മിലുള്ള വിദ്വേഷമാണ്.
പാദപൂജയേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ഓടകള്‍ നന്നാക്കലാണെന്നും അത് സേവനമാണന്നും അമ്മ പറഞ്ഞു.
സ്വാമി അമൃതസ്വരൂപാനന്ദപുരി അമ്മയെ കുറിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പാദപൂജക്ക് അദ്ദേഹം നേതൃത്വം നല്‍കി.
എം. പി. വീരേന്ദ്രകുമാര്‍, കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി. അമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമയി ജഗത്ജിത്സിംഗിന്റെ ഗസല്‍ കച്ചേരി നടന്നു.
നാല് ദിവസത്തെ അമൃതവര്‍ഷം 50 ശനിയാഴ്ച വൈകീട്ട് സമാപിക്കും. സമാപനചടങ്ങില്‍ ഉപരാഷ്ട്രപതി ഭൈരോണ്‍സിംഗ് ശെഖാവത്ത് പങ്കെടുക്കും.












Click it and Unblock the Notifications