പി.പി.മുകുന്ദനെതിരെ രാമന്‍പിള്ള
തിരുവനന്തപുരം: എറണാകുളം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സി പി എം നേതാവ് വി. വിശ്വനാഥമേനോനെ പിന്തുണച്ചത് ബി ജെ പിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ള പറഞ്ഞു. എറണാകുളത്തെ വിശ്വനാഥമേനോന്റെ സ്ഥാനാര്‍ഥിത്വം ബി ജെ പി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം ബി ജെ പിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ പി. പി. മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാമന്‍പിള്ള. പാര്‍ട്ടി വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് എറണാകുളത്ത് വിശ്വനാഥമേനോനെ പിന്തുണക്കുക എന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനം ബി ജെ പിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ല. ആശയക്കുഴപ്പമുണ്ടാക്കിയെന്ന നിഗമനത്തിന് പാര്‍ട്ടിയുടെ അംഗീകാരമില്ല. എറണാകുളത്ത് വിശ്വനാഥമേനോന് കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. ബി ജെ പി വോട്ട് മറിയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും.
എറണാകുളത്ത് മുതിര്‍ന്ന ബി ജെ പി അംഗങ്ങള്‍ വോട്ട് ചെയ്യാനെത്തിയില്ലെന്ന ആരോപണത്തോട് താന്‍ യോജിക്കുന്നില്ലെന്നും രാമന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications