ഹെല്‍മെറ്റ്: സുപ്രിം കോടതിയെ സമീപിക്കും
കാസര്‍കോട്: ഹെല്‍മെറ്റ് നിര്‍ബന്ധക്കിയതിനെതിരെ നല്‍കിയ റിവ്യു ഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധിക്കെതിരെ ടുവീലേഴ്സ് അസോസിയേഷന്‍ സുപ്രിം കോടതിയെ സമീപിക്കും.
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നതിന് പലവട്ടം അസോസിയേഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഡി. നായര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വിപണിയില്‍ ലഭ്യമായ ഹെല്‍മെറ്റുകളിലേറെയും ഗുണനിലവാരമില്ലാത്തതാണ്. അത്തരം ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ യാത്രക്കാര്‍ക്ക് വേണ്ടവിധം കേള്‍ക്കാന്‍ സാധിക്കില്ല. യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് പകരം ഇത്തരം ഹെല്‍മെറ്റുകള്‍ അപകടങ്ങള്‍ക്ക് ഇടവരുത്തുകയാണ് ചെയ്യുന്നത്. കോടതി വിധിക്ക് ശേഷം തിരുവനന്തപുരത്ത് ഹെല്‍മെറ്റ് ധരിച്ച നാല് യാത്രക്കാര്‍ മരിച്ചിരുന്നു.
നിയമങ്ങള്‍ അടിച്ചേല്പിക്കുന്നതിന് പകരം സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്തുകയും റോഡിലെ തടസങ്ങള്‍ ഇല്ലാതാക്കുകയും മാലിന്യമില്ലാത്ത പെട്രോള്‍ നല്‍കുകയും ഇരുചക്രവാഹനങ്ങള്‍ക്ക് നല്ല സ്പേര്‍പാര്‍ട്സ് ലഭിക്കുന്നത് ഉറപ്പുവരുത്തുകയുമാണ്- കെ. ഡി. നായര്‍ പറഞ്ഞു.












Click it and Unblock the Notifications