ഫീസ്: അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.
മെഡിക്കല്‍ കോളജ് ഫീസ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന തീയതി നവംബറിലേക്ക് നീട്ടാന്‍ മെഡിക്കല്‍ കൗണ്‍ില്‍ തയ്യാറാണെന്നും അതുകൊണ്ട് പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ സമയം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
അതേ സമയം പല മെഡിക്കല്‍ കോളജുകളിലും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തിയെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങിയിട്ടില്ല. ഫീസ് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണിത്.
ഫീസ് പ്രശ്നം പിന്നീട് പരിഹരിക്കുമെന്ന പ്രതീക്ഷയോടൊണ് വിദ്യാര്‍ഥികള്‍ പ്രവേശനത്തിനെത്തിയത്. ഫീസ് നിര്‍ണയം സംബന്ധിച്ച നടപടികളില്‍ പ്രതിഷേധമുണ്ടെങ്കിലും സീറ്റ് നഷ്ടപ്പെടുത്താനും വിദ്യാര്‍ഥികള്‍ തയ്യാറല്ല.












Click it and Unblock the Notifications