Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനത്തിന് പുതിയ അജണ്ട വേണം

കൊച്ചി: പുതിയ ആഗോള സാമ്പത്തിക പരിതസ്ഥിതിയില്‍ ശക്തമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ അജണ്ട ആവശ്യമാണെന്ന് ഉപരാഷ്ട്രപതി ഭൈറോണ്‍സിംഗ് ശെഖാവത്ത് പറഞ്ഞു.

സപ്തംബര്‍ 27 ശനിയാഴ്ച കേരള ട്രേഡ് സെന്ററിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യയുടെ വ്യവസായ രംഗത്തിന്റെ മത്സരശേഷി വളര്‍ത്തണം.

ആഗോളവത്കണത്തിന്റെയും മത്സരത്തിന്റെയും പുതിയ കാലഘട്ടത്തില്‍ മികച്ച ഭരണം കമ്പനികള്‍ക്കുണ്ടാവണം. ഭരണത്തിന്റെ നിലവാരമാണ് ഒരു കമ്പനിയുടെ വളര്‍ച്ചക്ക് നിര്‍ണായകമാവുന്നത്.

ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യവസായരംഗത്ത് ഇന്ത്യ വളരെ പിറകിലാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2001ല്‍ ചൈന 4600 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശേ നിക്ഷേപം നേടിയെടുത്തു. ലോകത്തെ മൊത്തം വിദേശനിക്ഷേപത്തിന്റെ 6.4 ശതമാനം ചൈനക്ക് നേടാനായപ്പോള്‍ ഇന്ത്യക്ക് നേടാനായത് 0.5 ശതമാനം മാത്രമാണ്.

പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യവസായ സംരംഭകര്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+