കശ്മീരില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു
ജമ്മു: ജമ്മു കശ്മീരില ഉധംപൂര്‍ ജില്ലയില്‍ രണ്ട് വയസുള്ള രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു.
ഉധംപൂരിലെ മഹോര്‍ പ്രദേശത്തെ സയിന്‍ ഹസ്സന്‍ എന്നയാളുടെ വീട്ടിലെ നാല് പേരെയാണ് സപ്തംബര്‍ 27 ശനിയാഴ്ച രാത്രി പത്തരയോടെ നാല് പേരടങ്ങുന്ന തീവ്രവാദിസംഘം വെടിവച്ചുകൊന്നത്. തീവ്രവാദികളെ കുറിച്ച് സൈന്യത്തിന് വിവരം നല്‍കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് കൂട്ടക്കൊല നടത്തിയത്.
തീവ്രവാദികളുടെ വെടിവപ്പില്‍ നാല് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂട്ടക്കൊലക്ക് ശേഷം തീവ്രവാദികള്‍ ഓടിപ്പോയി.
സാരമായി പരിക്കേറ്റ സര്‍വര്‍ ഹസ്സനെ ജമ്മുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications