Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയി ഞായറാഴ്ച എത്തും: ജോഷി പ്രശ്നം ചര്‍ച്ച ചെയ്യും

ദില്ലി: വിദേശ പര്യടനത്തിന് പോയ പ്രധാനമന്ത്രി വാജ് പേയി സെപ്തംബര്‍ 28 ഞായറാഴ്ച വൈകീട്ട് ഇന്ത്യയില്‍ മടങ്ങി എത്തും. വന്ന് വൈകാതെ ചെയ്തു തീര്‍ക്കാനായി ഒട്ടേറെ ജോലികളാണ് വാജ് പേയിയ്ക്കുള്ളത്.

റായ് ബറേലി കോടതി വിധിയെ തുടര്‍ന്ന് രാജി വച്ച മാനവ ശേഷി വികസന വകുപ്പ് മന്ത്രി മുരളീ മനോഹര്‍ ജോഷിയെ അനുനയിപ്പിയ്ക്കുകയാണ് പ്രധാന ജോലി. അത് ഞായറാഴ്ച രാത്രി തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്. മുരളീ മനോഹര്‍ ജോഷി സമര്‍പ്പിച്ച രാജി പിന്‍വലിയ്ക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. എന്നാല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം അവസാന തീരുമാനം എടുക്കാമെന്നാണ് ജോഷിയുടെ നിലപാട്. അതാണ് പ്രധാനമന്ത്രി വന്നാല്‍ ഉടനേ തന്നെ ജോഷിയെ കാണാന്‍ ഉദ്ദേശിയ്ക്കുന്നത്.

എം ഡി എം കെയിലെ കണ്ണപ്പന്‍ എന്ന മന്ത്രിയെ പുറത്താക്കണമെന്ന് ജയലളിത കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. തമിഴ് പുലികളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നതാണ് ഇതിന് കാര്യമായി ജയലളിത പറഞ്ഞിരിയ്ക്കുന്നത്. കണ്ണപ്പനെ പോട്ട നിയമപ്രകാരം അറസ്റ് ചെയ്യുമെന്നും ജയലളിത ഭീഷണി മുഴക്കിയിട്ടുണ്ട്. കണ്ണപ്പനെ പുറത്താക്കിയാല്‍ എന്‍ ഡി എ യില്‍ തുടരുകില്ലെന്ന് ഡി എം കെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബി ജെ പിയ്ക്ക് ഇത് ഒരു വൈതരണിയാണ്.

മാനവ ശേഷി വകുപ്പ് സഹ മന്ത്രിയായ ബി ജെ പികാരന്‍ സഞ്ജയ് പസ്വാനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിയ്ക്കുകയാണ്. പസ്വാന്റെ ദുര്‍മന്ത്രവാദ പ്രേമമാണ് പ്രധാന വിഷയം. കഴിഞ്ഞ ദിവസം ദര്‍മന്ത്രവാദികളുടെ ഒരു യോഗത്തില്‍ പങ്കെടുത്ത പസ്വാന്‍ അവരോടൊപ്പം താണ്ഡവ നൃത്തമാടുകയും ചെയ്തു. ഇതിന് പുറമേ സ്കൂളുകളില്‍ മന്ത്രവാദം പാഠ്യ വിഷയമാക്കുമെന്ന് പറയുകയാണ് പസ്വാന്‍. പസ്വാനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ലാലു പ്രസാദ് യാദവും മറ്റ് ബീഹാര്‍ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിന് അത്ര പ്രാധാന്യമൊന്നും ബി ജെ പി കല്പിയ്ക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

ജോഷി, കണ്ണപ്പന്‍ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിയ്ക്കേണ്ടതാണ്. ഇവയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+