കോള ഫാക്ടറി: ജെപിസി റിപ്പോര്‍ട്ട് നടപ്പിലാക്കും
പാലക്കാട്: ശീതളപാനീയങ്ങള്‍ക്കെതിരായ പരാതികളെ കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കെതിരായ ആരോപണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടാകുന്നില്ലെന്ന ആരോപണങ്ങള്‍ ശരിയല്ല. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സപ്തംബര്‍ 28 ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകളെന്തായാലും അവ സര്‍ക്കാര്‍ നടപ്പിലാക്കും. സമിതി പ്ലാച്ചിമട സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു












Click it and Unblock the Notifications