ബിജെപിയുമായി ചേര്‍ന്ന് വോട്ട് മറിച്ചില്ല: ആന്റണി
പാലക്കാട്: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി ചേര്‍ന്ന് വോട്ട് മറിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായി ഒരു ഏറ്റുമുട്ടലിന് താനില്ലെന്ന് ആന്റണി വ്യക്തമാക്കി. സപ്തംബര്‍ 28 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയമെഡിക്കല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവും.
പറമ്പിക്കുളം-ആലിയാര്‍ പദ്ധതി സംബന്ധിച്ച് കേരളത്തിന് നീതി കിട്ടാന്‍ തമിഴ്നാടുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് മാതൃഭൂമി പാലക്കാട്ട് സംഘടിപ്പിച്ച കാര്‍ഷീക സെമിനാര്‍ ഉദ്ഘാടനം ചെയ്ത ആന്റണി പറഞ്ഞു.












Click it and Unblock the Notifications