ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച
കൊച്ചി: ആകാംക്ഷക്ക് വിരാമം കുറിച്ചുകൊണ്ട് എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ ഫലം സപ്തംബര്‍ 29 തിങ്കളാഴ്ച അറിവാകും.
വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയോളം പിന്നിട്ട ശേഷമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 23ന് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ 29ന് വച്ചത് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം കണക്കിലെടുത്തായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ പല മാറ്റങ്ങള്‍ക്കും നാന്ദി കുറിക്കാവുന്ന ഫലമാണ് തിങ്കളാഴ്ച അറിവാവുന്നത്. പാര്‍ട്ടി ബന്ധങ്ങളിലെ സമവാക്യങ്ങള്‍ പരസ്യമായി തിരുത്തിക്കുറിക്കപ്പെട്ടെന്ന സവിശേഷതയുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാര്‍ഥിക്കെതിരെ ഒരു വിഭാഗം നീക്കം നടത്തിയത് പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടലിന് വഴിവച്ചേക്കും. അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം ഫലം പുറത്തുവന്ന ശേഷമായിരിക്കും ഹൈക്കമാന്റ് കൈകൊള്ളുന്നത്.












Click it and Unblock the Notifications