ഉപതിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ
കൊച്ചി: എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ സെപ്തംബര്‍ 23 നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം 29 ന് ഉച്ചയോടെ അറിവാകുമെന്ന് കരുതുന്നു.
വോട്ടെണ്ണല്‍ തുടങ്ങി വിവരങ്ങള്‍ അറിവാകുന്ന മുറയ്ക്ക് അവ ദാറ്റ്സ് മലയാളത്തില്‍ വായിയ്ക്കാവുന്നതാണ്.
രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിയ്ക്കൂറിനുള്ളില്‍ തന്നെ ലീഡ് നില അറിവായി തുടങ്ങുമെന്നാണ് കരുതുന്നത്. വോട്ടെടുപ്പിന് പൂര്‍ണ്ണമായും ഇലക്ട്രോണിയ്ക്ക് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. അതുകൊണ്ട് ഫല പ്രഖ്യാപനം പെട്ടന്ന് തന്നെ നടക്കും.












Click it and Unblock the Notifications