പുഷ്പഗിരി കോളെജിന്റെ അംഗീകാരം റദ്ദാക്കണം: സി പി ഐ
തിരുവനന്തപുരം: സര്‍ക്കാറിന്റെ നിബന്ധനകള്‍ പാലിയ്ക്കാന്‍ വിസമ്മതിയ്ക്കുന്ന പുഷ്പഗിരി മെഡിയ്ക്കല്‍ കൊളെജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു.
പുഷ്പഗിരി കോളെജ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് തുടരുകയാണെങ്കില്‍ കോളെജിനെതിരെ സമരം ശക്തമാക്കുമെന്നും സി പി ഐ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി തിരുവനന്തപുരത്ത് ചേര്‍ന്ന രണ്ട് ദിവസത്തെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്ന കുട്ടികളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിയ്ക്കുന്ന ഫീസ് ഈടാക്കാന്‍ കോളെജ് വിസമ്മതിയ്ക്കുകയാണ്. അവരും ഉയര്‍ന്ന ഫീസ് നല്‍കണമെന്നാണ് കോളെജിന്റെ നിലപാട്.












Click it and Unblock the Notifications