Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ-ചൈനാ വിസ വ്യവസ്ഥകളില്‍ അയവ്

ബീജിംഗ്: ഇന്ത്യയും ചൈനയും വിസ വ്യവസ്ഥകളില്‍ അയവ് വരുത്തുന്നു. പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ ചൈനാ സന്ദര്‍ശന വേളയില്‍ ധാരണയിലായ 10 ഉഭയകക്ഷി കരാറുകളിലൊന്നാണ് വിസ വ്യവസ്ഥകളില്‍ അയവ് വരുത്തുക എന്നത്.

ബിസിനസ്, വിനോദസഞ്ചാരം, വിദ്യാര്‍ഥി, തൊഴില്‍ എന്നീ വിഭാഗം വിസകളും മറ്റ് തരം വിസകളും അനുവദിക്കുന്നതില്‍ വ്യവസ്ഥകള്‍ ഇളവ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായിരിക്കും വിസ വ്യവസ്ഥകളില്‍ അയവ് വരുത്തിയതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക.

പുതിയ ധാരണയനുസരിച്ച് ഇന്ത്യയിലെയും ചൈനയിലെയും ബിസിനസുകാര്‍ക്ക് ആറ് മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസയ്ക്ക് അപേക്ഷിക്കാം. നേരത്തെ ബിസിനസുകാര്‍ക്ക് ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.

ഏതെങ്കിലും അംഗീകൃത ഇന്ത്യന്‍ സംഘടനയുടെ ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചൈനക്കാര്‍ക്ക് ആറ് മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കുന്നത്. ചൈനാ സര്‍ക്കാരിന്റെ എതെങ്കിലും വകുപ്പ് നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ട് മാസത്തെ സിംഗിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കുന്നത്.

ഇരുരാജ്യങ്ങള്‍ക്കിടയിലും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് രണ്ട് തരം വിനോദസഞ്ചാര വിസകളാണ് അനുവദിക്കുക. മൂന്ന് മാസത്തെ സിംഗിള്‍ എന്‍ട്രി വിസയും ഗ്രൂപ്പ് ടൂറിസ്റ് വിസയുമാണ് ഇവ.

സ്റുഡന്റ് വിസാ വ്യവസ്ഥകളിലും അയവ് വരുത്തിയിട്ടുണ്ട്. സ്വാശ്രയ പഠനത്തിന് മൂന്ന് മാസത്തെ വിസയും സാംസ്കാരിക-വിദ്യാഭ്യാസ പരിപാടിയുടെ കീഴിലായി നല്‍കുന്ന വിസയുമാണ് വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+